---
title: "അസമയത്ത് വെടിക്കെട്ട് വിലക്കിയ വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും"
english_title: "The High Court will hear the government's appeal against the verdict banning untimely firecrackers today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/160215/The High Court will hear the government's appeal against the verdict banning untimely firecrackers today"
published_at: "2023-11-07T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549dafe3c12a_6549d776d4ab7_Screenshot_2023-11-07-11-49-58-98_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# അസമയത്ത് വെടിക്കെട്ട് വിലക്കിയ വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

> **Lead Summary:** അസമയത്ത് ആരാധനാലയങ്ങളിൽ വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

## Article Content

അസമയത്ത് ആരാധനാലയങ്ങളിൽ വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന്റെ അപ്പീൽ. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ പറയുന്നു. അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല.

വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി കണ്ടെത്തിയിട്ടില്ല.

ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005ൽ സുപ്രീം കോടതി ഉത്തരവുണ്ട്. 2006ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട് തൃശ്ശൂർ പൂരത്തിനും ആറാട്ടുപുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ല.

നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/160215/The High Court will hear the government's appeal against the verdict banning untimely firecrackers today)